Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Music Show

Thrissur

ല​ഹ​രി​ക്കെ​തി​രേ ക്രൈ​സ്റ്റ് കോ​ള​ജി​ല്‍ മ്യൂ​സി​ക് ഷോ

​ഇ​രി​ങ്ങാ​ല​ക്കു​ട: യു​വ​ത​ല​മു​റ​യെ ല​ഹ​രി​യി​ല്‍​നി​ന്ന് അ​ക​റ്റി​നി​ര്‍​ത്താ​ന്‍ സം​ഗീ​ത​ത്തി​ന്‍റെ ശ​ക്ത​മാ​യ സ​ന്ദേ​ശ​വു​മാ​യി ക്രൈ​സ്റ്റ് കോ​ള​ജി​ല്‍ മ്യൂ​സി​ക് ബാ​ന്‍​ഡ് ഷോ ​സം​ഘ​ടി​പ്പി​ച്ചു. മു​ക്തി ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കോ​ള​ജി​ലെ നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീം യൂ​ണി​റ്റു​ക​ളും 0480 സം​ഘ​ട​ന​യും ചേ​ര്‍​ന്നാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

ബം​ഗ​ളൂ​രു​വി​ലെ പ്ര​ശ​സ്ത ബാ​ന്‍​ഡാ​യ ബ്ലീ​ഡിം​ഗ് ഗ്രീ​ന്‍ അ​വ​ത​രി​പ്പി​ച്ച സം​ഗീ​ത​വി​രു​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ആ​വേ​ശം പ​ക​ര്‍​ന്നു. ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ പ​ദ്ധ​തി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി. ക്രൈ​സ്റ്റ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ഡോ. ജോ​ളി ആ​ന്‍​ഡ്രൂ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു. 0480 പ്ര​സി​ഡ​ന്‍റ് യു. ​പ്ര​ദീ​പ് മേ​നോ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

തു​ട​ര്‍​ന്ന് ബ്ലീ​ഡിം​ഗ് ഗ്രീ​ന്‍ ബാ​ന്‍​ഡ് അ​ഞ്ച് ഗാ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി സം​ഗീ​ത​വി​രു​ന്ന് അ​വ​ത​രി​പ്പി​ച്ചു. ല​ഹ​രി​യു​ടെ ദൂ​ഷ്യ​ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ച് യു​വാ​ക്ക​ളി​ല്‍ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നും ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള സ​ന്ദേ​ശം സം​ഗീ​ത​ത്തി​ലൂ​ടെ വി​ദ്യാ​ര്‍​ഥി​ക​ളി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു പ​രി​പാ​ടി​യു​ടെ ല​ക്ഷ്യം. ഇ​രി​ങ്ങാ​ല​ക്കു​ട എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം. ​മ​ഹേ​ഷ്കു​മാ​ര്‍ മു​ഖ്യാ​തി​ഥി​യാ​യി.

ക്രൈ​സ്റ്റ് കോ​ള​ജ് എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​മാ​രാ​യ ഡോ. ​അ​നു​ഷ മാ​ത്യു, ഡോ. ​സു​ബി​ന്‍ കെ. ​ജോ​സ് , അ​ധ്യാ​പ​ക​രാ​യ അ​സി. പ്ര​ഫ. അ​നൂ​ജ്, അ​സി. പ്ര​ഫ. സ്റ്റി​ജി, അ​സി. പ്ര​ഫ. ദി​നി​ല്‍, പ്ര​ഫ. ജോ​മേ​ഷ് എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക്കു നേ​തൃ​ത്വം ന​ല്‍​കി.

NRI

ല​ണ്ട​ൻ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി സം​ഘ​ടി​പ്പി​ക്കു​ന്ന സം​ഗീ​ത സ​ന്ധ്യ ശ​നി​യാ​ഴ്ച

ല​ണ്ട​ൻ: ല​ണ്ട​ൻ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​മു​ഖ ഗാ​യ​ക​ൻ കെ.​പി. ബ്ര​ഹ്മാ​ന​ന്ദ​ന്‍റെ മ​ക​നും ഗാ​യ​ക​നു​മാ​യ രാ​കേ​ഷ് ബ്ര​ഹ്മാ​ന​ന്ദ​ൻ ന​യി​ക്കു​ന്ന ലൈ​വ് മ്യൂ​സി​ക് പ്രോ​ഗ്രാം "ലാ​ലാ' ശ​നി​യാ​ഴ്ച ബാ​ർ​ക്കിം​ഗി​ൽ റി​പ്പി​ൾ സെ​ന്‍റ​റി​ൽ ന​ട​ക്കും.

വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ യു​കെ​യി​ലെ ക​ലാ​സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ സം​ഗീ​ത പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി പ​ങ്കെ​ടു​ക്കു​ന്ന രാ​കേ​ഷ് ബ്ര​ഹ്മാ​ന​ന്ദ​ൻ പ​ല ഭാ​ഷ​ക​ളി​ലാ​യി നി​ര​വ​ധി സി​നി​മ​ക​ളി​ൽ പാ​ടി​യി​ട്ടു​ണ്ട്.

ഈ ​വ​ർ​ഷ​ത്തെ കെ.​പി. ബ്ര​ഹ്മാ​ന​ന്ദ​ൻ പു​ര​സ്‌​കാ​രം പ്ര​മു​ഖ ഗാ​യ​ക​നും പ്ര​സി​ദ്ധ സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യി​രു​ന്ന ര​വീ​ന്ദ്ര​ൻ മാ​ഷി​ന്‍റെ മ​ക​നു​മാ​യ ന​വീ​ൻ മാ​ധ​വി​ന് ന​ൽ​കും. പ്രോ​ഗ്രാ​മി​നോ​ട​നു​ബ​ന്ധി​ച്ച് യു​കെ​യി​ലും യൂ​റോ​പ്പി​ലെ​യും ക​ലാ​സാം​സ്കാ​രി​ക സാ​മൂ​ഹ്യ രം​ഗ​ത്തെ സം​ഭാ​വ​ന​ക​ളെ മാ​നി​ച്ചു പ്ര​മു​ഖ വ്യ​ക്തി​ക​ളെ പു​ര​സ്‌​കാ​രം ന​ൽ​കി ആ​ദ​രി​ക്കും.

ലൈ​വ് ഓ​ർ​ക്ക​സ്ട്ര കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് പ്ര​ഗ​ത്ഭ​രാ​യ ക​ലാ​കാ​ര​ന്മാ​രാ​ണ്. യു​കെ​യി​ൽ നി​ര​വ​ധി സ്റ്റേ​ജ് ഷോ​ക​ൾ ന​ട​ത്തി പ​രി​ച​യ സ​മ്പ​ന്ന​നാ​യ ജി​ബി ഗോ​പാ​ല​ൻ പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ ആ​യി പ്ര​വ​ർ​ത്തി​ക്കും.

പ്ര​വേ​ശ​നം ടി​ക്ക​റ്റ് മൂ​ലം നി​യ​ന്ത്രി​ക്കു​മെ​ന്നും പ​രി​പാ​ടി​യി​ലേ​ക്ക് എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നും ല​ണ്ട​ൻ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി ജ​ന​റ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ റ​ജി ന​ന്തി​കാ​ട്ട് അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: റ​ജി ന​ന്തി​കാ​ട്ട് - 07852437505, ജി​ബി ഗോ​പാ​ല​ൻ - 07823840415.

Latest News

Corehub Up